ചെമ്മനാട് പഞ്ചായത്തിൽ എസ്ഡിപിഐ അഞ്ചു വാർഡുകളിൽ മത്സരിക്കും

 *


 വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ *സ്ഥാപനങ്ങളിലേക്ക് നടക്കുന്ന *തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ, ചെമ്മനാട് *പഞ്ചായത്തിലെ 5 വാർഡുകളിൽ *മത്സരിക്കും ചെമ്മനാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൗൺസിലിന്റേതാണ് തീരുമാനം.

പാർട്ടി മത്സരിക്കാത്ത വാർഡുകളിൽ എന്ത് നിലപാട് എടുക്കണമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും പഞ്ചായത്ത്‌ ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.


 ചെമ്മനാട് .1. വാർഡ് 4 തലക്ലായി  .വാർഡ്  ദേളി.13 .വാർഡ്  മേൽപ്പറമ്പ് .18 .വാർഡ് കടവത്ത്. 21 .വാർഡ് എന്നീ വാർഡുകളിൽ മത്സരിക്കാൻ പഞ്ചായത്ത് യോഗത്തിൽ തീരുമാനം ആയതായി കമ്മിറ്റി അറിയിച്ചു.


മത്സരിക്കുന്ന വാർഡുകളിലെ സ്ഥാനാർഥി നിർണയം പൂർത്തീകരിച്ചു.

ഉടൻ തന്നെ പ്രഖ്യാപനം നടത്തുമെന്നും യോഗത്തിൽ അറിയിച്ചു.


യോഗത്തിൽ ഷിഹാബ് കടവത്ത് അധ്യക്ഷത വഹിച്ചു. ഷുക്കൂർ ചമ്മനാട് സ്വാഗതവും, മുനീർ കടവത്ത് വിഷയാവതരണവും നടത്തി. അഷിക്ക് പാലിച്ചിയടുക്കം റാസിക്ക് ദേളി റഹ്മത്തുള്ള ചമ്മനാട് റിഷാൻ ദേളി ആസിഫ് മാ കോഡ് ഫൈസൽ ചട്ടഞ്ചാൽ തുടങ്ങിയവർ സംബന്ധിച്ചു. അർഷദ് പാലിച്ചിയടുക്കം നന്ദി പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today