കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 100 സ്ഥാനാര്‍ത്ഥികളില്‍ 94 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്ത ആറ് പത്രികകള്‍ തള്ളി.
മഞ്ചേശ്വരം ഡിവിഷനില്‍ ദാമോദര എ (സ്വതന്ത്രന്‍ )അഹമ്മദ് ജലാലുദ്ദീന്‍ (എ എ പി) ഉദുമ ഡിവിഷനില്‍ കെ.സുകുമാരി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ) ചെറുവത്തൂര്‍ ഡിവിഷനില്‍ എ ഭരതന്‍ (സ്വതന്ത്രന്‍ ) ചിറ്റാരിക്കല്‍ ഡി വിഷനില്‍ ജിന്റോ (സ്വതന്ത്രന്‍ ) കുമ്പള ഡി വിഷനില്‍ ഖമറുല്‍ ഹസീന (എസ് ഡി പി ഐ ) എന്നീ സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശോധനയില്‍ സ്ഥാനാര്‍ത്ഥികള്‍, നാമ നിര്‍ദ്ദേശകര്‍ എന്നിവരും ഹാജരായിരുന്നു. ആകെ ലഭിച്ച 137 പത്രികകള്‍ 50 മിനുട്ടില്‍ സൂക്ഷപരിശോധനയില്‍ പരാതി രഹിതമായ തീരുമാനമെടുത്ത് ജില്ലാ ഭരണ സംവിധാനം വീണ്ടും മാതൃകയായി.
കളക്ടറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ചിട്ടയായ പരിശീലനവും കൃത്യമായ ആസൂത്രണവും സമയനിഷ്ഠയില്‍ ഊന്നിയ കാര്യക്ഷമമായ പ്രവര്‍ത്തനവും നടത്തിയാണ് 50 മിനുട്ടുകൊണ്ട് സൂക്ഷപരിശോധനയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണ നടപടികളും ഉച്ചയ്ക്കുശേഷം മൂന്നുമണിയ്ക്ക് തന്നെ പൂര്‍ത്തിയാക്കിയതും ജില്ലാ ഭരണസംവിധാനം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടത്തുന്ന ചിട്ടയായ ആസൂത്രണത്തിന്റനേര്‍സാക്ഷ്യമായി.
