തണ്ണോട്ട് ഉദയ ആർട്സ് & സ്പോർട്സ് ക്ലബ് വിദ്യാർത്ഥികളെ ആദരിച്ചു.

 ശിശുദിനത്തോട് അനുബന്ധിച്ചു 

2019-20 വർഷത്തെ S.S.L.C., PLUS II ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കുള്ള ശ്രീ. മാക്കം വീട്ടിൽ മുത്തു മണിയാണി & ശ്രീമതി. കയ്യിൽ കമ്മടത്തു അമ്മ മെമ്മോറിയൽ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായ വിദ്യാർത്ഥികളെ ക്ലബ് പരിസരത്ത് വെച്ചു നടന്ന വിപുലമായ ചടങ്ങിൽ ആദരിച്ചു . അതോടൊപ്പം ഈ വർഷത്തെ ഓണാഘോഷത്തിനു നടന്ന  ഓൺലൈൻ മത്സരങ്ങളിൽ വിജയികൾക്കുള്ള  സമ്മാനദാനവും നടന്നു

ക്ലബ് പ്രസിഡന്റ് ശ്രീ. കുഞ്ഞിരാമൻ തണ്ണോട്ട് മത്സരവിജയികൾക്കുള്ള  സമ്മാനദാനവും ശ്രീ.കയ്യിൽ കുഞ്ഞമ്പു അവാർഡ് ദാനവും  നിർവഹിച്ചു യോഗത്തിൽ ശ്രീ. കൃഷ്ണൻ തണ്ണോട്ട്, അനിൽകുമാർ കെ. പി. ബാലകൃഷ്ണൻ കെ. വി. തുടങ്ങിയവർ സംസാരിച്ചു  ക്ലബ് ജോയിന്റ് സെക്രട്ടറി ശ്രീ സുമിത്രൻ സ്വാഗതവും ട്രഷറർ കെ. ഗോപാലൻ നന്ദിയും പറഞ്ഞു


Previous Post Next Post
Kasaragod Today
Kasaragod Today