വീട്ടിനകത്ത് അതിക്രമിച്ചു കയറി പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതി മുങ്ങി.

 കാഞ്ഞങ്ങാട്: വീട്ടിനകത്ത് അതിക്രമിച്ചു കയറി പതിനൊന്നുകാരിയുടെ മാറിടത്തിൽ പിടിച്ച് പീഡിപ്പിച്ച പ്രതി മുങ്ങി. ഹൊസ്ദുർഗിൽ മാതാവില്ലാത്ത പെൺകുട്ടിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. പിതാവ് പുറത്ത് പോവുകയും പെൺകുട്ടി വാടക വീട്ടിൽ തനിച്ചാവുകയും ചെയ്ത സമയത്താണ് പീഡനം.


മാറിടത്തിൽ അസഹ്യമായ വേദനയനുഭവപ്പെട്ട പെൺകുട്ടി പിതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വിവരം പറയുകയായിരുന്നു.  ഹൊസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ ഇട്ടമ്മലിലെ ഖലീലിനെതിരെ പോക്സോ ചുമത്തി കേസ്സെടുത്തു.  പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. പോലീസ് ഇൻസ്പെക്ടർ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.


أحدث أقدم
Kasaragod Today
Kasaragod Today