യു​പി​യി​ല്‍ 16കാരിയെയും കടം വാങ്ങിയ അന്‍പതു രൂപ തിരികെ ല്‍കാത്തതിന് യുവാവിനെയും ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​,പ്രകോപിതരാ​യി ജ​ന​ക്കൂ​ട്ടം പോലീസിന് നേരെ കല്ലേറ് നടത്തി

 ല​ക്നോ: യുപിയില്‍ പെ​ണ്‍​കു​ട്ടി മ​രി​ച്ച നി​ല​യി​ല്‍. 16കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഞാ​യ​റാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡ്ഡി​ലാ​ണ് സം​ഭ​വം നടന്നത് .സംഭവത്തില്‍ ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വ​മ​റി​ഞ്ഞ് അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു.പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


ഫിറോസാബാദ് (യുപി): കടം വാങ്ങിയ അന്‍പതു രൂപ മടക്കിനല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. കൊല നടത്തിയ ബ്രഹ്മാനന്ദ് എന്ന യുവാവ് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.


വിജയ്പാല്‍ എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. വിജയ്പാലും ബ്രഹ്മാനന്ദും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. ഇരുവരും ഒരുമിച്ചാണ് നിര്‍മാണ ജോലി ചെയ്യുന്നതും.


വിജയ്പാല്‍ ബ്രഹ്മാനന്ദിന്റെ പക്കല്‍നിന്ന് അന്‍പതു രൂപ കടം വാങ്ങിയിരുന്നു. ഫെബ്രുവരി 22ന് ഇരുവരും ജോലിയെല്ലാം കഴിഞ്ഞ് മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ ഇക്കാര്യം ചര്‍ച്ചയായി. ഇതുപിന്നെ തര്‍ക്കത്തിലേക്കു വളരുകയായിരുന്നു.

തര്‍ക്കത്തിനൊടുവില്‍ താന്‍ വിജയ്പാലിനെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയെന്ന് ബ്രഹ്മാനന്ദ് പൊലീസിനോടു സമ്മതിച്ചു. മറ്റാരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today