ദേലംപാടിയിൽ കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസ് വേണം- സി.എച്ച്. കുഞ്ഞമ്പു

 പൊയിനാച്ചി: പ്രവൃത്തി ഉദ്ഘാടനം നടന്ന കുറ്റിക്കോൽ 110 കെ.വി. സബ്സ്റ്റേഷന്റെ നിർമാണം ഉടൻ തുടങ്ങണമെന്നും ദേലംപാടിയിൽ കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസ് അനുവദിക്കണമെന്നും സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ബേഡഡുക്ക വലിയപാറയിൽ കഴിഞ്ഞവർഷമാണ് 110 കെ.വി. സബ്സ്റ്റേഷന് തറക്കല്ലിട്ടത്. റവന്യൂഭൂമി കെ.എസ്.ഇ.ബി.ക്ക് വിട്ടുനൽകുന്നതിലെ കാലതാമസമാണ് നിർമാണം വൈകാൻ കാരണം.


കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന പഞ്ചായത്താണ് ദേലംപാടി. ഇവിടത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് എന്തെങ്കിലും ആവശ്യത്തിന് 30 കിലോമീറ്റർ അകലെയുള്ള മുള്ളേരിയ സെക്‌ഷൻ ഓഫീസിലാണ് ബന്ധപ്പെടേണ്ടിവരുന്നത്. റിസർവ് വനത്താൽ ചുറ്റപ്പെട്ട്‌ കിടക്കുന്നതിനാൽ തുടർച്ചയായി വൈദ്യുതിതടസ്സം നേരിടുന്ന പ്രദേശം കൂടിയാണിത്.വന്യമൃഗശല്യവും ഈ പഞ്ചായത്തിനെ ദുരിതത്തിലാക്കുന്നു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ സെക്ഷൻ ഓഫീസിന് നടപടി വേണമെന്ന് എം.എൽ.എ. അഭ്യർഥിച്ചു


أحدث أقدم
Kasaragod Today
Kasaragod Today