പ്രതിരോധം ഫലം കാണുന്നു കാസർകോട് ജില്ലയിലെ 27 വാർഡുകൾ കോവിഡ് മുക്തമായി

 ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ഫലം കാണുന്നു. കഴിഞ്ഞ നാല് ദിവസം  ജില്ലയിലെ 27 വാർഡുകളിൽ പുതിയതായി  കോവിഡ് കേസ്‌ റിപ്പോർട്ട്‌ ചെയ്‌തില്ല.  

കുമ്പഡാജെ പഞ്ചായത്ത് എട്ടാം വാർഡിൽ  ആറ് ദിവസമായി ഒരു കോവിഡ് കേസ് പോലുമില്ല.  നാലാം വാർഡിൽ നാല് ദിവസമായി പുതിയ കോവിഡ് രോഗികളില്ല. ബെള്ളൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ അഞ്ച് ദിവസവും ആറാം വാർഡിൽ മൂന്ന് ദിവസവും പുതിയ രോഗികളില്ല. ചെറുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ കോവിഡ് സ്ഥിരീകരിച്ചില്ല. ഈസ്റ്റ് എളേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ നാല് ദിവസമായി പുതിയ രോഗികളില്ല. കാറഡുക്ക പഞ്ചായത്ത് മൂന്നാം വാർഡിൽ നാല് ദിവസമായും പതിനൊന്നാം വാർഡിൽ മൂന്ന് ദിവസമായും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. 

കയ്യൂർ ചീമേനി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നാല് ദിവസമായി കോവിഡില്ല. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ നാലാം വാർഡിൽ അഞ്ച് ദിവസമായി പുതിയ  രോഗികളില്ല. കുമ്പള പഞ്ചായത്ത് ഒൻപതാം വാർഡിലും മധൂർ പഞ്ചായത്ത് ഒന്നാം വാർഡിലും പടന്ന പഞ്ചായത്ത് മൂന്നാം വാർഡിലും കിനാനൂർ കരിന്തളം പഞ്ചായത്ത് 14,15 വാർഡുകളിലും കാസർകോട് നഗരസഭ 31ാം വാർഡിലും  24ന്  റിപ്പോർട്ട് ചെയ്തില്ല. മഞ്ചേശ്വരം പഞ്ചായത്ത് 20-ാം വാർഡിൽ ആറ് ദിവസമായി പുതിയ  രോഗികളില്ല. പൈവളിഗെ അഞ്ച്, ആറ്, 15 വാർഡുകളിൽ മൂന്ന് ദിവസം കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. പുത്തിഗെ രണ്ടാം വാർഡിൽ നാല് ദിവസമായി പുതിയ  രോഗികളില്ല. വലിയ പറമ്പ് പഞ്ചായത്തിൽ ഒന്ന്, രണ്ട് വാർഡുകളിൽ മൂന്ന് ദിവസവും 4,7,8 വാർഡുകളിൽ നാല് ദിവസവും 13ാം വാർഡിൽ എട്ട് ദിവസവും പുതിയ രോഗികളില്ല. വോർക്കാടി അഞ്ച്, എട്ട് വാർഡുകളിൽ നാല് ദിവസമായി രോഗികളില്ല. വെസ്റ്റ് എളേരി ഒന്നാം വാർഡിൽ മൂന്ന് ദിവസമായി പുതിയ രോഗികളില്ല.

മാഷ് പദ്ധതിയിലുള്ള അധ്യാപകർ ജെഎച്ച്ഐ, ആശാവർക്കർമാർ എന്നിവർ വഴിയാണ്‌  കോവിഡ് ബാധിതരുടെ വാർഡ് തിരിച്ചുള്ള കണക്ക്‌ തയ്യാറാക്കുന്നത്. ജില്ലാ ഭരണസംവിധാനത്തിന്റെയും പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മാഷ് പ്രവർത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയുമെല്ലാം ഫലമയാണ്‌ ജില്ലയിൽ കോവിഡിനെ പിടിച്ചു നിർത്താനായത്‌. ഇതേ ജാഗ്രത തുടർന്നുള്ളദിവസങ്ങളിലും തുടർന്നാൽ  അതിവേഗം ജില്ലക്ക്‌ സാധാരണ നിലയിലേക്ക്‌ പോകാനാവും.


أحدث أقدم
Kasaragod Today
Kasaragod Today