മുസ്ലീം സമുദായത്തിന്​ തന്നിലും സര്‍ക്കാറിലും വിശ്വാസമുണ്ട്​ -പിണറായി വിജയന്‍

 തിരുവനന്തപുരം: മുസ്ലീം സമുദായത്തിന്​ എന്നിലും സര്‍ക്കാറിലും വിശ്വാസമുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ ക്ഷേമ വകു​പ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തത്​ എല്ലാവരും സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു​.


മുസ്ലീം ലീഗ്​ അല്ല വകുപ്പു​കള്‍ നിശ്ചയിക്കുന്നത്​. മുസ്ലീം സമു​ദായത്തിന്‍റെ അട്ടിപ്പേറാവകാശം അവര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്‍റെ നേതൃത്വത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ നല്ല രീതിയിലാണ്​ കഴിഞ്ഞ തവണ പ്രവര്‍ത്തിച്ചതെന്നും അ​ദ്ദേഹം പറഞ്ഞു. അതിനെ പറ്റി ആര്‍ക്കും പരാതിയും ആക്ഷേപവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Previous Post Next Post
Kasaragod Today
Kasaragod Today