പ്രവാസി മലയാളി അല്‍ ഐനില്‍ കുഴഞ്ഞുവീണു മരിച്ചു

അല്‍ ഐന്‍: മലപ്പുറം പെരിന്തല്‍മണ്ണ വലിയങ്ങാടി ഉതുവല്ലിപ്പറമ്ബിലെ പഴന്തറ റഫീഖ് (54) അല്‍ ഐനില്‍ കുഴഞ്ഞ് വീണ് മരിച്ചു. അല്‍ ഐനിലെ അല്‍ യഹറില്‍ ടൈലറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ നെച്ചിയില്‍ ഫാത്തിമ. ഭാര്യ: ആയിഷക്കുട്ടി ചുണ്ടമ്ബറ്റ. മക്കള്‍: റുഖ്സാന, ഫര്‍സാന, അര്‍ഷാന, ദില്‍ഷാന, ഷഹനാസ്. മരുമക്കള്‍: അന്‍വര്‍ കീരിത്തൊടി, ബഷീര്‍ കണ്ണാടിക്കല്‍, സ്വാലിഹ് കടൂപാലി, ആഷിഖ് പൊരുതിയില്‍, റാഷിഫ് പച്ചീരി. സഹോദരങ്ങള്‍: അലവി, ആയിഷ, സറീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്‌ കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് സമദ് പൂന്താനം അറിയിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today