ഹജ്ജ് കര്‍മ്മത്തിനെത്തിയ മൊഗ്രാല്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

കുമ്പള: മൊഗ്രാല്‍ സ്വദേശിയും മംഗലാപുരത്തു താമസക്കാരനുമായ അബ്ദുല്‍ സത്താര്‍ സാഹിബ് (61) ഹജ്ജ് കര്‍മ്മത്തിനെത്തിയ മക്കയില്‍ കുഴഞ്ഞു വീണു മരിച്ചു. ഞായറാഴ്ച രാത്രി മക്കയില്‍ തവാഫ് കര്‍മ്മം കഴിഞ്ഞു നിസ്‌കരിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണതെന്നു പറയുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പു മരിച്ചു. മേയ് 14നാണ് ഭാര്യ ഫരീദ, സഹോദരി ആയിഷ എന്നിവര്‍ക്കൊപ്പം അബ്ദുല്‍ സത്താര്‍ ഹജ്ജ് കര്‍മ്മത്തിനു പുറപ്പെട്ടത്. മക്കള്‍: നബീല്‍, നഹീം, ഉസ്മ, പരേതനായ നദീം. മരുമക്കള്‍: കാഹിനാഥ്, റഫ. സഹോദരങ്ങള്‍: ഖാദര്‍, ഖമറുന്നീസ, ഖൈറുന്നീസ, ആയിഷ.
Previous Post Next Post
Kasaragod Today
Kasaragod Today