പാണത്തൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു
മോഷണ ശ്രമത്തിനിടെ വെടിയേറ്റ തെന്നാണ് സൂചന
കാസർകോട്: പാണത്തൂർ എള്ളുകൊച്ചിയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെത്തുകയം സ്വദേശി ഗണേഷനാണ് മരിച്ചത് മരിച്ചത്. ഇയാൾ സ്ഥിരം മോഷ്ടാവാണെന്നാണ് സൂചനയെന്നും മോഷണ ശ്രമത്തിനിടയിലാകാം വെടിയേറ്റതെന്നാണ് സംശയമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൈയിൽ ടോർച്ച് പിടിച്ച നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ തുടയിൽ വെടിയേറ്റതിന്റെ പാടുകളുണ്ട്. ഗൗഡ സമുദായത്തിലുള്ളവരാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. കർഷകരായതിനാൽ ഇവിടെയുള്ള മിക്ക ആളുകളുടെയും കൈവശം ലൈസൻസുള്ള തോക്കുണ്ട്.