ഇടിമിന്നലേറ്റ് 18 പേര്‍ മരിച്ചു

ഇടിമിന്നലേറ്റ് 18 പേര്‍ മരിച്ചു

പാട്‌ന: കനത്ത മഴ തുടരുന്ന ബിഹാറില്‍ ഇടിമിന്നലേറ്റ് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മഴയെത്തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ മരംവീണ് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പട്നയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗംഗാ നദിയില്‍ ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉത്തരേന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും ശക്തമയ മഴ തുടരുകയാണ്.
أحدث أقدم
Kasaragod Today
Kasaragod Today