ഫിറോസ് കുന്നുംപറമ്ബിലിന്റെ ജീവിതവും സിനിമയാകുന്നു! നായകനായി സെന്തില്‍ കൃഷ്ണ

ഫിറോസ് കുന്നുംപറമ്ബിലിന്റെ ജീവിതവും സിനിമയാകുന്നു! നായകനായി സെന്തില്‍ കൃഷ്ണ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് ഒന്നടങ്കം സുപരിചിതനായ ആളാണ് ഫിറോസ് കുന്നുംപറമ്ബില്‍. സമൂഹത്തിന് വേണ്ടി അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഫിറോസ് കുന്നുംപറമ്ബിലിന്റെ ജീവിതം ആസ്പദമാക്കി ഒരു സിനിമ വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ നായകനായി തിളങ്ങിയ സെന്തില്‍ കൃഷ്ണയാണ് സിനിമയില്‍ മുഖ്യ വേഷത്തിലെത്തുന്നത്. ഫിറോസ് എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും അറിയുന്നു. നവാഗതരായ നിതിഷ്, വിവേക് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, ഉട്ട്യോപയിലെ രാജാവ് തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവ് നൗഷാദ് ആലത്തുരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് സെന്തില്‍ കൃഷ്ണ. ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് ശേഷം വൈറസ്, ദി ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ തുടങ്ങിയ സിനിമകളിലും സെന്തില്‍ കൃഷ്ണ അഭിനയിച്ചിരുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രം ആകാശ ഗംഗ 2വിലും പ്രധാന വേഷത്തില്‍ സെന്തില്‍ കൃഷ്ണ എത്തുന്നുണ്ട്.
أحدث أقدم
Kasaragod Today
Kasaragod Today