ഒന്നര മാസം മുമ്പ് ഉപ്പളയിൽ നിന്ന് കാണാതായ അക്ഷത കാമുകനോടൊപ്പം പാലക്കാട്‌ സ്റ്റേഷനിൽ ഹാജരായി

ഒന്നര മാസം മുമ്പ് ഉപ്പളയിൽ നിന്ന് കാണാതായ അക്ഷത കാമുകനോടൊപ്പം പാലക്കാട്‌ സ്റ്റേഷനിൽ ഹാജരായി


ഉപ്പള: ഒന്നര മാസം മുമ്പ്‌ കാണാതായ പൈവളികെ സ്വദേശിനിയായ യുവതി വിവാഹിതയായി പൊലീസ്‌ സ്റ്റേഷനില്‍ ഹാജരായി.
പൈവളികെ ലാല്‍ബാഗ്‌ സ്വദേശിനിയും ചന്ദ്ര ആചാര്യയുടെ മകളുമായ അക്ഷത(27)യാണ്‌ കാമുകനെ വിവാഹം ചെയ്‌ത്‌ പാലക്കാട്‌ പൊലീസ്‌ സ്റ്റേഷനില്‍ ഹാജരായത്‌. വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ മഞ്ചേശ്വരം പൊലീസ്‌ പാലക്കാട്‌ എത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും കാസര്‍കോട്‌ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു.
അധ്യാപിക ജോലിക്കായി ബംഗ്‌ളൂരുവിലേക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞാണ്‌ വീട്ടില്‍ നിന്നിറങ്ങിയതെന്ന്‌ സഹോദരന്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആഗസ്റ്റ്‌ 10 മുതലാണ്‌ അക്ഷതയെ കാണാതായത്‌.
കോടതിയില്‍ ഹാജരാക്കിയ അക്ഷതയെ സ്വന്തം ഇഷ്‌ടത്തിന്‌ വിട്ടയച്ചു.
أحدث أقدم
Kasaragod Today
Kasaragod Today