പാലാത്തല്ല് ബി ജെ പിയിലും; വോട്ട് കുറഞ്ഞതിനെ ചൊല്ലി രൂക്ഷ വിമർശനം ശ്രീധരന്‍ പിള്ള രാജിവെച്ചേക്കും

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കേറ്റ തിരിച്ചടിയെത്തുടര്‍ന്ന് ബിജെപിയിലും പൊട്ടിത്തെറി. വോട്ട് കച്ചവടമെന്ന ആരോപണം ഉയര്‍ന്നതോടെ പ്രവര്‍ത്തകരും അതൃപ്തിയില്‍. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും പാലാ ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണു പ്രവര്‍ത്തകര്‍. പാലായില്‍ ചരിത്രംമാറിയിട്ടും തിരുത്താന്‍ പാര്‍ട്ടി തയാറാകാത്തതില്‍ പ്രതിഷേധിച്ചു നേതാക്കളടക്കം നിരവധിപേര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. പാലായിലെ വലിയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പി ള്ള രാജിവച്ചേക്കുമെന്നും സൂചന. 

ശബരിമല ഉള്‍പ്പെടെ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും സംസ്ഥാനത്ത് ദിനംപ്രതി പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നാണു ദേ ശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്തെ പരാജയത്തിനു പിന്നാലെയാണു പാലായിലെ തിരിച്ചടി. സ്ഥാനാര്‍ഥിയായ ജില്ലാ പ്രസിഡന്റ് എന്‍ ഹരി തന്നെ വോട്ടു വിറ്റെന്ന സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ നിയോജക മണ്ഡലം ബിനു പുളിക്കക്കണ്ടം ആരോപിച്ചതോടെ പാര്‍ട്ടി വെട്ടിലായി. പണം വാങ്ങി 5,000 വോട്ടുകള്‍ മറിച്ചുകൊ ടുത്തെന്നാണ് ആരോപണം. പാര്‍ട്ടിക്കു കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കുറഞ്ഞതിനാല്‍ ആരോപണങ്ങള്‍ക്കെല്ലാം സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടി വരും. എന്‍ ഹരിക്ക് ജില്ലാ പ്രസിഡന്റ് സ്ഥനാം ഒഴിയേണ്ടി വരുമെന്നും അറിയുന്നു. അനുകൂല ഘടകങ്ങള്‍ ഉണ്ടയിരുന്നിട്ടും കഴി ഞ്ഞ തെരഞ്ഞെടുപ്പിനെ ക്കാള്‍ ഏഴായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്.  
ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരുക്കേല്‍ക്കും മുമ്പേ രാജിവയ്ക്കാന്‍ ശ്രീധരന്‍പിള്ള തയാറെടുക്കുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് രാജി സീകരിക്കേ ണ്ടെന്നാണു ദേശീയ നേതൃ ത്വത്തിന്റെ തീരുമാനം. പാലായില്‍ പി സി തോമസിനു സീറ്റ് നല്‍കാതെ ബിജെ പി മത്സരിച്ചതു വോട്ടു കച്ച വടത്തിനായിരുന്നെന്നു ചില സംസ്ഥാന നേതാക്കള്‍ ആ രോപിച്ചിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today