ട്രംപ് പരാജയപ്പെടുമെന്ന് സർവ്വേ, അമേരിക്കൻ ജനങ്ങൾക്കിടയിൽ  വെറുക്കപ്പെട്ട പ്രസിഡന്റ്‌ എന്ന പദവിയും ട്രംപിന്ന് സ്വന്തം

ട്രംപ് പരാജയപ്പെടുമെന്ന് സർവ്വേ, അമേരിക്കൻ ജനങ്ങൾക്കിടയിൽ  വെറുക്കപ്പെട്ട പ്രസിഡന്റ്‌ എന്ന പദവിയും ട്രംപിന്ന് സ്വന്തം

വാഷിംഗ്‌ടണ്‍ ഡിസി: വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ജനവികാരം ശക്തമാണെന്ന് സര്‍വേ ഫലം. അമേരിക്കയിലെ ആകെ വോട്ടര്‍മാരില്‍ 52 ശതമാനം പേരും ട്രംപിന് എതിരെ വോട്ട് ചെയ്യുമെന്നാണ് റസ്‌മുസ്സെന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ടെലഫോണിലൂടെയും ഓണ്‍ലൈനായും നടത്തിയ സര്‍വ്വേയില്‍ 42 ശതമാനം പേരാണ് നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തന്നെ വോട്ട് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് തന്നെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അമേരിക്കയില്‍ ആറ് ശതമാനത്തോളം പേര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. ട്രംപിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയവരില്‍ 58 ശതമാനം പേരും മറ്റേത് സ്ഥാനാര്‍ത്ഥി എതിര്‍പക്ഷത്ത് വന്നാലും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അമേരിക്കയിലെ മുൻ പ്രസിഡന്റ് മാരെ അപേക്ഷിച്ച് വെറുക്കപ്പെട്ട പ്രസിഡന്റ്‌ ട്രംപ് എന്നാണ് സർവ്വ യിലെ പൊതു വികാരം,   37 ശതമാനം പേര്‍ മുഖ്യ എതിരാളി ആരാണെന്ന് അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളില്‍ 75 ശതമാനം പേരും ട്രംപിന് അനുകൂലമായി വോട്ട് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇവരില്‍ 21 ശതമാനം പേര്‍ ഇദ്ദേഹത്തിന് എതിരാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. 13 മുതല്‍ 82 ശതമാനം വരെ ട്രംപ് തോല്‍ക്കാനാണ് സാധ്യതയെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു.
أحدث أقدم
Kasaragod Today
Kasaragod Today