രാജ്കോട് : ഓണ്‍ലൈനില്‍ പോക്കര്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം.
ക്രുണാല്‍ മേത്തയെന്ന 39കാരനാണ് വന്‍ സാമ്ബത്തിക നഷ്ടം നേരിട്ടതിന് പിന്നാലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. തന്റെ സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ചാണ് ക്രുണാല്‍ ഗെയിം കളിച്ചത്. പോകര്‍ബാസി എന്ന ഗെയിം കളിക്കാന്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇദ്ദേഹം 78 ലക്ഷം രൂപ വാങ്ങിയിരുന്നു.
മേത്തയുടെ മരണശേഷം അനുജന് ഇ മെയിലില്‍ ലഭിച്ച കത്തിലാണ് പണത്തിന്റെ കാര്യം ഉണ്ടായിരുന്നത്. ഗുജറാത്ത് സൈബര്‍ സെല്‍ കേസ് അന്വേഷിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്.
എന്നാല്‍ ഞായറാഴ്ചയാണ് സംഭവത്തിന്റെ വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടത്.