കുമ്പള പഞ്ചായത്തിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ പരമ്പരാഗത മണൽ വാരൽ തൊഴിലാളി കുടുംബം സമരത്തിലേക്

കുമ്പള:
മാറി - മാറി വരുന്ന സർക്കാർ ഉത്തരവനുസരിച്ച് നിയമാനുസരണം നൽകേണ്ട നികുതികൾ തുറമുഖ വകുപ്പിനും , ജീയോളജി വകുപ്പിനും , വാണിജ്യ നികുതിവകുപ്പിനും . തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും കൃത്യമായി മുൻകൂർ ആയി പണമടച്ച് നിയമാനുസരണം മണൽ വാരുന്ന തുറമുഖ വകുപ്പിന്റെ പരമ്പരാഗത മണൽ വാരൽ തൊഴിലാളികളോട് കുമ്പള ഗ്രാമപഞ്ചായത്തധികൃതർ കാണിക്കുന്ന തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്

04.10.2019 വെള്ളിയാഴ്ച രാവിലെ  10 മണിക്ക് കുമ്പള ടൗണിൽ നിന്നും പഞ്ചായത്ത് ഓഫിസിലേക് മാർച്ചും ധർണ്ണയും നടത്തുകയാണ് .കാസറഗോഡ് ജില്ലാ പോർട്ട് ഡ്രഡ്ജിംഗ് വോക്കേഴ്‌സ് അസോസിയേഷൻ സ്ക്രോറ്ററി വി.വി ചന്ദ്രൻ ഉൽഘാടനം ചെയ്യുന്നു . മറ്റു തൊഴിലാളി യൂണിയൻ നേതാക്കൾ പങ്കെടുക്കും


                        





     കേരളത്തിലെ തുറമുഖ വകുപ്പിന്റെ ഇതര കടവുകൾ എല്ലാം തന്നെ സമയബദ്ധിതമായി തുടർന്ന് പ്രവർത്തിക്കുമ്പോഴും കുമ്പള ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയക്കളിയും അനധികൃത മണൽ മാഫിയ സഹായിക്കുവാനുള്ള ഒത്താശയും അതോടൊപ്പം എം സാന്റ് മാഫിയ അന്യ സംസ്ഥാന മണൽ മാഫിയ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പാവപ്പെട്ട പരമ്പരാഗത മണൽ വാരൽ തൊഴിലാളികളെ അകാരണമായി തൊഴിൽ നിഷേധിച്ച് പീഠിപ്പിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് തൊഴിലാളികൾ ചോദിക്കുന്നു

തുറമുഖ വകുപ്പും, ജില്ലാ ഭരണകൂടവും പലതവണ പരമ്പരാഗത മണൽ വാരൽ തൊഴിലാളികളെ നിയമാനുസരണം സംരക്ഷിക്കുവാനുള്ള അനുമതി നൽകുവാൻ നടപടി സ്വീകരിച്ചിട്ടും പഞ്ചായത്തധികൃതർ മാത്രം തൊഴിലാളികളോട് ക്രൂര വിനോദമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്

കൃത്യമായ മണൽ നീക്കം നടക്കാത്തതിനാൽ അഴിമുഖം അടയുകയും ശക്തമായ മഴയിൽ ഗ്രാമപഞ്ചായത്തിന്റെ ഇരു കരകളും കവിഞ്ഞൊഴുകി നിരവധി കുടുംബങ്ങൾ വെള്ള കെട്ടിൽ ദുരിതവും രോഗവസ്ഥയിലുമായത് അധികൃതർ നിസഹായവസ്ഥയിൽ നോക്കി നിൽക്കുമ്പോൾ തൊഴിലാളികൾ ജനപക്ഷം നിന്ന് സഹായഹസ്തവുമായി നിലയുറപ്പിച്ചതിനാൽ അഴിമുഖ ചാനൽ മുറിക്കുവാൻ സാധിച്ചു പലപ്പോഴും സർക്കാറിലേക്ക് വരുമാനവും തൊഴിലാളികൾക്ക് തൊഴിലും എന്ന സ്ഥിതി നിയമാനുസരണം നടന്നാൽ ചില മേലാളന്മാർക്ക് അത് ദഹിക്കുന്നില്ലായെന്ന വസ്തുതയാണ് കുമ്പള പഞ്ചായത്തിലെ പരമ്പരാഗത മണൽ വാരൽ തൊഴിലാളികളുടെ ദയനീയ അവസ്ഥ

സ്ക്കൂൾ അദ്ധ്യായനം തുടങ്ങിയപ്പോഴും ബലി പെരുന്നാൾ വന്നപ്പോഴും അധികൃതരുടെ വാതിലുകൾ ഞങ്ങൾ മുട്ടി നോക്കി ഇപ്പോഴിത ഓണവും അടുത്ത് എത്തി ഞങ്ങളുടെ തൊഴിൽ സംരക്ഷിക്കാതെ ഞങ്ങളുടെ നികുതി പണം കൊണ്ട് ആർമാധിക്കുന്നവർ കണ്ണ് തുറപ്പിക്കാനാണ് സമരം


أحدث أقدم
Kasaragod Today
Kasaragod Today