യുവതിയെ കൊന്ന് കല്ല് കെട്ടി പുഴയില്‍ താഴ്ത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു, കൊല്ലം കുണ്ടറ സ്വദേശി പ്രമീളയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സെല്‍ജോയുടെ അറസ്റ്റാണ് വിദ്യാനഗര്‍ പൊലീസ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മൃതദേഹം തള്ളിയെന്ന് സെല്‍ജോ പറഞ്ഞ തെക്കില്‍ പുഴയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. എങ്കിലും പ്രമീളയെ കൊലപ്പെടുത്തിയെന്ന മൊഴിയില്‍ സെല്‍ജോ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റിന് പൊലീസ് തീരുമാനിച്ചത്.
കാസര്‍കോട് ഒരു സ്ഥാപനത്തിലെ താല്‍കാലിക ജീവനക്കാരിയായിരുന്ന പ്രമീളയെ കഴിഞ്ഞ 19 മുതല്‍ കാണാതായി എന്നു പറഞ്ഞ് ഭര്‍ത്താവ് സെല്‍ജോ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സെല്‍ജോ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിട്ടും സൂചനകള്‍ ലഭിക്കാതായപ്പോള്‍ സംശയം തോന്നിയ പോലീസ് പല തവണകളിലായി സെല്‍ജോയെ ചോദ്യം ചെയ്തു.
മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സെല്‍ജോയിലേക്ക് പോലീസിന്റെ ശ്രദ്ധ തിരിയുന്നത്. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രമീളയെ പുഴയില്‍ കല്ലു കെട്ടിത്താഴ്ത്തിയതായ് സെല്‍ജോ കുറ്റം സമ്മതിച്ചത്.