കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു


കുളിക്കാനിറങ്ങിയ  വിദ്യാര്‍ത്ഥി ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു. ധര്‍മത്തടുക്കയിലെ ഇബ്രാഹിമിന്റെ മകന്‍ സിദ്ദീഖ് (16) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ ഉച്ചയോടെ ചള്ളങ്കയം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് ഒഴുക്കില്‍പെട്ട കുട്ടിയെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇതേ തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയും ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് നാലു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.


أحدث أقدم
Kasaragod Today
Kasaragod Today