ഭോപാല്‍: വഴിയില്‍ മൂത്രമൊഴിച്ചതിനു ഒന്നരവയസ്സുകാരനെ അയല്‍വാസി അടിച്ചു കൊന്നു. മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവം. പിതാവിനൊപ്പം പോകുന്നതിനിടെ കുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വഴിയില്‍ മൂത്രം ഒഴിപ്പിക്കുകയായിരുന്നു.
കുട്ടി വഴിയില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലി പ്രദേശിവാസികള്‍ കുട്ടിയുടെ പിതാവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് തര്‍ക്കത്തിനിടെ ഇരുവരും കുട്ടിയെ വടിയെടുത്ത് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ സാഗര്‍ സ്വദേശികളായ റാം സിങ്ങ്, ഉമേഷ് സിങ്ങ് എന്നിവരെ ഭാന്‍ഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.