വാഷിംഗ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അമേരിക്ക. സിറിയയിലെ അമേരിക്കന്‍ സൈനിക നടപടിക്കിടയില്‍ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ‍് ട്രംപ് അറിയിച്ചു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഐയാണ് അബൂബക്കര്‍ അല്‍- ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്. തുടര്‍ന്ന് ബാഗ്ദാദിയെ ലക്ഷ്യംവെച്ച്‌ ആക്രമണം നടത്തിയതെങ്കിലും ജീവനോടെ പിടികൂടുന്നതിന് മുമ്ബ് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഡിഎന്‍എ, ബയോമെട്രിക് ടെസ്റ്റുകളുകളുടെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത് ബാഗ്ദാദിയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സൈനിക നടപടികള്‍ തത്സമയം വീക്ഷിച്ചുവെന്ന് പറഞ്ഞ ട്രംപ്, ബാഗ്ജദാദിയുടെ അവസാന നിമിഷങ്ങള്‍ ഏതൊരു ഭീരുവിന്‍റേതും പോലെ ആയിരുന്നുവെന്ന് പറഞ്ഞു. ശനിയാഴ്ട രാത്രി നടത്തിയ സൈനിക നടപടിയിലൂടെയാണ് അമേരിക്കന്‍ സൈന്യം ബാഗ്ദാദിയെ കീഴ്പെടുത്തിയത്. 'അമേരിക്കന്‍ സൈന്യം എത്തിയപ്പോള്‍ ഒരു ടണലിനകത്തേക്ക് കരഞ്ഞ് ബഹളം വച്ച്‌ കൊണ്ട് ഓടിയ ബാഗ്ദാദി അമേരിക്കന്‍ സൈന്യത്തെ കണ്ട് ഭയന്ന് വിറച്ചു','ട്രംപ് പറയുന്നു. ഒരു അമേരിക്കന്‍ സൈനികന്‍ പോലും ഓപ്പറേഷനില്‍ കൊല്ലപ്പെട്ടില്ലെന്നും ബാഗ്ദാദിയുടെ അനുയായികള്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
രണ്ട് മണിക്കൂര്‍ മാത്രമാണ് സൈനിക നടപടി നീണ്ട് നിന്നതെന്നാണ് അമേരിക്ക അറിയിക്കുന്നത്. വളരെ സുപ്രധാനമായ വിവരങ്ങള്‍ ആക്രമണത്തിന് ശേഷം ഇവിടെ നിന്ന് കണ്ടെത്തിയതായും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today