ആഹാരത്തില്‍ നിന്ന് തലമുടി കിട്ടിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു

ധാക്ക: ആഹാരത്തില്‍ നിന്ന് തലമുടി കിട്ടിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മുണ്ഡനം ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവ് ബാബു മൊണ്ടാലിനെ പൊലീസ് അറസ്റ്റുചെയ്തു. ബംഗ്ലാദേശിലെ ജോയ്പുര്‍ഹാത്തിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയിലാണ് സംഭവം.
ആഹാരത്തില്‍ തലമുടി കണ്ടെതിനെ തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ ബ്ലേഡുമായി വരികയും ബലപ്രയോഗത്തിലൂടെ ഭാര്യയുടെ തലമൊട്ടയടിക്കുകയുമായിരുന്നു.
14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. ബംഗ്ലാദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നുണ്ടെന്ന് വനിതാവകാശ സംരക്ഷകര്‍ ആരോപിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today