12കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ദമ്പതികൾ അടക്കം മൂന്നുപേർ പിടിയിൽ


കൊച്ചി: 12കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച വടുതല സ്വദേശി ലിതിന്‍ (19) പോക്‌സോ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വടുതല സ്വദേശികളും ദമ്പതികളുമായ ബിബിന്‍ (25), വര്‍ഷ എന്നിവരെ വീട്ടില്‍നിന്ന് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപ്രതികളെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

ജൂണ്‍ മുതല്‍ ലിതിന്‍ പെണ്‍കുട്ടിയെ ബിബിന്റെയും വര്‍ഷയുടെയും വീട്ടില്‍ പീഡിപ്പിക്കുകയായിരുെന്നന്നാണ് പരാതി. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദമ്പതികള്‍ ഇതുകാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും നഗ്‌നവിഡിയോകള്‍ ആവശ്യപ്പെടുകയായിരുന്നു.

കൈയിലുള്ള വിഡിയോ യൂട്യൂബില്‍ ഇടുമെന്നായിരുന്നു ഭീഷണി. ഇതോടെ മാതാപിതാക്കളോട് കുട്ടി വിവരം പറയുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങള് പ്രതികള് നശിപ്പിച്ചനിലയിലാണ്. അതിനാല് മൊബൈല് ഫോണ്‌ െപാലീസ് ഫോറന്‌സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ ലാല്‍ജിയുടെ നിര്‍ദേശാനുസരണം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ കണ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ അനസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
أحدث أقدم
Kasaragod Today
Kasaragod Today