മഞ്ചേശ്വരത്ത് ഒരേസമയം 120 വീടുകളിൽ പരിശോധന




കാസർകോട്:മഞ്ചേശ്വരത്ത് വിവിധ ക്രിമിനൽ കേസുകളിലെ പ്രതികൾക്കുവേണ്ടി പോലീസിന്റെ വ്യാപക പരിശോധന. ഒരേസമയം 120 വീടുകളിലാൽ ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പോലീസിനെ കബളിപ്പിച്ചു നടന്ന ഒമ്പത് പ്രതികളെ അറസ്റ്റുചെയ്തു.

രാവിലെ ആറുമുതൽ എട്ടുമണിവരെ രണ്ടുമണിക്കൂറായിരുന്നു പരിശോധന. രാവിലെ 5.30-ഓടെ കാസർകോട് സബ് ഡിവിഷനു കീഴിലെ 18 ഓഫീസർമാരും 18 വാഹനവും മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെത്തി. എ.ആർ.ക്യാമ്പിൽനിന്ന് 20 പേരടങ്ങുന്ന മൂന്ന് വലിയ വാഹനങ്ങളും പരിശോധനയ്ക്കെത്തി. മൂഡംബയൽ സ്വദേശി അബു താഹിർ, ബങ്കര സ്വദേശി ഇബ്രാഹിം ഖലീൽ, കുഞ്ചത്തൂർ സ്വദേശികളായ സജീവൻ, സക്കറിയ, വോർക്കാടി സ്വദേശി പി.ദിനേശൻ, ഉപ്പള സ്വദേശി അബ്ദുൾഹമീദ്, അബ്ദുൾ ലത്തീഫ്, മുസ്തഫ, മുഹമ്മദ് റിയാസ് എന്നിവരാണ് അറസ്റ്റിലായത്.
أحدث أقدم
Kasaragod Today
Kasaragod Today