പ്രസവിച്ചസ്ത്രീയെ പരിചരിക്കാൻ അഡ്വാൻസ് വാങ്ങിപ്പോയ ഹോം നഴ്സ് പറഞ്ഞ തിയതിക്ക് വന്നില്ല കുപിതയായ യുവതി ഹോം നഴ്‌സിനെ വീട്ടിൽ കയറി അടിച്ച് പഞ്ചറാക്കി, അടിച്ചത്തിന് 4000 രൂപ പിഴയടക്കണമെന്ന് കോടതി

കാഞ്ഞങ്ങാട്: അഡ്വാന്‍സ് വാങ്ങി പറഞ്ഞ തീയതിക്ക് ജോലിക്കെത്താതിരുന്ന ഹോംനഴ്‌സിനെ വീട്ടില്‍കയറി തല്ലിയ യുവതിയെ കോടതി നാലായിരം രൂപ പിഴയിടക്കാന്‍ ശിക്ഷിച്ചു.
കാസര്‍കോട് നായന്മാര്‍മൂല പടിഞ്ഞാറേമൂല ക്വാര്‍ട്ടേഴ്‌സിലെ എ.ആബിദ (35) യെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പിഴയടക്കാന്‍ ശിക്ഷിച്ചത്. പിഴസംഖ്യയില്‍ മൂവായിരം രൂപ പരാതിക്കാരി തലക്ലായി മച്ചിനടുക്കത്തെ സി.പാര്‍വതിക്ക് (40) നല്‍കാനും കോടതി വിധിച്ചു. 2019 ഏപ്രില്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം.
ആബിദയുടെ വീട്ടില്‍ ഹോംനഴ്‌സ് ആയി ജോലി ചെയ്യാമെന്നേറ്റ പാര്‍വതി ഇവരില്‍ നിന്ന് ആയിരം രൂപ മുന്‍കൂറായി വാങ്ങിയിരുന്നു. എന്നാല്‍ കുടുംബപരമായ അസൗകര്യങ്ങള്‍ കൊണ്ട് ഇവര്‍ക്ക് പറഞ്ഞ തീയതിക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. ഇക്കാര്യം അന്വേഷിക്കാന്‍ വീട്ടിലെത്തിയ ആബിദ വീട്ടിലെത്തുകയും വാക്കേറ്റത്തിനിടെ കയ്യേറ്റം ചെയ്തുവെന്നായിരുന്നു പാര്‍വതിയുടെ പരാതി. മേല്‍പ്പറമ്പ് പോലീസാണ് കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
أحدث أقدم
Kasaragod Today
Kasaragod Today