ബന്തിയോട്: ബന്തിയോട് അടുക്കത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആരിക്കാടി സ്വദേശിയായ ഗള്‍ഫുകാരന്‍ മരിച്ചു. ബന്ധുവായ പെണ്‍കുട്ടിക്ക് പരിക്കേറ്റു. ആരിക്കാടി കുന്നിലിലെ മുഹമ്മദ് ഷരീഫാ(34)ണ് മരിച്ചത്. ബന്ധു മുനീറയെ നിസാര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ ഭാര്യാവീട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. അടുക്കം ഒളയം റോഡിന്റെ സമീപം വെച്ച് ഷരീഫ് സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വരികയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാന്‍ റോഡരികില്‍ നിര്‍ത്തിയ കാറില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ റോഡിലേക്ക് മറിയുകയും തലയിടിച്ച് വീണ ഷരീഫിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഷരീഫ് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഗള്‍ഫിലുണ്ടായിരുന്ന ഷരീഫ് ഒരു മാസം മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. ആരിക്കാടി കുന്നിലിലെ അബൂബക്കറിന്റെയും ദൈനയുടെയും മകനാണ്. ഭാര്യ: താഹിറ. മക്കള്‍: ഷാനി, അബൂബക്കര്‍ സിദ്ദിഖ്, മുഹമ്മദ് ഹാദി. സഹോദരങ്ങള്‍: ബഷീര്‍, ഇര്‍ഷാദ്, ജലീല്‍.