മധ്യപ്രദേശിൽ വിദ്യാർത്ഥികൾ മരിച്ചത് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്ന് വീണ്, പദ്ധതിയിൽ വൻ അഴിമതി ആരോപണം

ഭോപ്പാല്‍; മധ്യപ്രദേശില്‍ രണ്ടു കുട്ടികള്‍ മരിച്ചത് സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മ്മിച്ചശൗചാലയത്തിന്റെഭിത്തി തകര്‍ന്നുവീണെന്ന് ആരോപണം. ആദിവാസി വിഭാഗത്തില്‍പ്പെട്ട രാജ(ഏഴ്) പ്രിന്‍സ്(ആറ്) എന്നിവരാണ് മരിച്ചത്. ശൗചാലയത്തിന്റെനിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നതായും ഇതാണ് അപകടത്തിന് കാരണമായതെന്നും ആരോപണമുണ്ട്.

അതേസമയം വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിച്ച ഗ്രാമത്തിലെശൗചാലയങ്ങളെല്ലാം ഉപയോഗശൂന്യമാണെന്ന് പ്രദേശവാസിയായ കോത്വാര്‍ രാംസിങ് പറഞ്ഞു.


മധ്യപ്രദേശിലെ ശിവപുരിയില്‍ രാത്ഗേദ ഗ്രാമത്തിലായിരുന്നു അപകടം.ഇതിനെത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായി ജില്ലാ പഞ്ചായത്ത് സിഇഒ. എച്ച്‌.പി. വര്‍മ്മ അറിയിച്ചു.അതേസമയം, സംഭവത്തില്‍ കഴിഞ്ഞ 15 വര്‍ഷം സംസ്ഥാനം ഭരിച്ച ബിജെപി സര്‍ക്കാരാണ് കുറ്റക്കാരെന്ന് കോണ്‍ഗ്രസ് എംഎല്‍എ പൊഹാരി സുരേഷ് ആരോപിച്ചു.

കഴിഞ്ഞ 15 വര്‍ഷം ബിജെപിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരണത്തിലെന്നും അതിനാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today