കാവില്‍ നിന്ന് ഇഴഞ്ഞെത്തിയ പാമ്പ് പഞ്ചായത്ത് ഓഫീസിനകത്ത് കയറി; ജീവനക്കാര്‍ പരിഭ്രാന്തരായി


പെര്‍ള: എന്‍മകജെ പഞ്ചായത്ത് ഓഫീസിലെ വാഷ് ബേസിന് മുകളില്‍ മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടു. പാമ്പിനെ കണ്ട് ജീവനക്കാര്‍ പരിഭ്രാന്തരായി. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് പഞ്ചായത്ത് ഓഫീസില്‍ പാമ്പ് നുഴഞ്ഞ് കയറിയത്. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ നവീകരണ ജോലികള്‍ നടന്നു വരികയാണ്. കെട്ടിടത്തിന് സമീപത്ത് ഒരു കാവ് സ്ഥിതി ചെയ്യുന്നുണ്ട്. കാവിനകത്തുനിന്നും ഇഴഞ്ഞെത്തിയ പാമ്പ് തുറന്ന ജനാലയിലൂടെ അകത്ത് കയറിയതായാണ് സംശയിക്കുന്നത്. ഒഴിഞ്ഞ പൈപ്പിനകത്ത് കയറിയ മൂര്‍ഖനെ പിന്നീട് കാട്ടില്‍ കൊണ്ടു പോയി വിട്ടു.
أحدث أقدم
Kasaragod Today
Kasaragod Today