പോലീസുകാരും പിന്നെ ലൈൻമാന്മാരും നാടിൻറെ സേവകരാണ്



—————————————————

മുഹമ്മദലി.നെല്ലിക്കുന്ന്

നമ്മുടെ നാടിൻറെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി പ്രവർത്തകരായ ലൈൻമാന്മാരും.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാടിൻറെ കാവൽക്കാരായി പോലീസുകാർ പ്രവർത്തിക്കുംബോൾ, മഴയയോ വെയിലിനെയോ വകവെക്കാതെ വൈദ്യുതി പോസ്റ്റിൽ കയറി നമ്മുടെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി തരുന്നു.

നമ്മുടെ വീടുകളിൽ അരമണിക്കൂർ കറൻറില്ലെങ്കിൽ ഫോണുകൾ വിളിച്ചും, നേരിട്ടു ഓഫീസിൽ പോയി തെറിയഭിഷേകം നടത്തുന്നവരുമുണ്ട്.ജീവൻ പണയപ്പെടുത്തി ഇലക്ട്രിക് പോസ്റ്റിൽ കയറി അഹോരാത്രം നമുക്ക് അല്ലെങ്കിൽ നാടിന് വേണ്ടി പണിയെടുക്കുന്ന അവരെയൊക്കെ കാണുംബോൾ മനസ്സിൽ വല്ലാത്തൊരു വിഷമം തോന്നുന്നു.ഈയിടെ എന്തോരാവശ്യത്തിന് കെ.എസ്.ഇ.ബി ഓഫീസിൽ പോയപ്പോൾ ഒരു ലൈൻമാൻ പറഞ്ഞ കാര്യം കേട്ടു സങ്കടം തോന്നിപ്പോയി.അദ്ദേഹം നാലു ദിവസം മുൻപ് ജോലിയുടെ ഭാഗമായി നാലു വസ്ത്രങ്ങൾ മാറിയെന്നാണ് പറഞ്ഞത്.നമ്മുടെ വീടുകളിലേക്ക് വെളിച്ചം വിതരണം ചെയ്യാൻ വേണ്ടി കോരിച്ചൊരിയുന്ന മഴയത്ത് പോലും വിശ്രമമില്ലാതെ ജോലി ചെയ്യുംബോഴും നമ്മുടെ മനസ്സുകളിൾ കരുണയുടെ സഹതാപത്തിൻറെ അംശം പോലും ഉണ്ടാകുന്നില്ലായെന്നതാണ് സത്യം.

അതുപോലെ പോലീസുകാരും നമ്മുടെ ജീവൻ സംരക്ഷകരായി അവരുടെ കർത്തവ്യങ്ങൾ നിറവേറ്റുംബോളും അവരെ നാം പഴിചാരുന്നു.ചീറിപ്പായുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തി ബോധവത്കരണങ്ങൾ നടത്തുകയും അതോടൊപ്പം രേഖകൾ പരിശോധിക്കുകയും എൽമറ്റ് ധരിക്കുവാൻ ഉപദേശങ്ങൾ നൽകുകയും ചെയ്യുംബോൾ അവർക്കെതിരേയും ചിലർ അപവാദങ്ങൾ മുഴക്കുകയും ചെയ്യുന്നു.തെറ്റുകൾ കാണുംബോൾ പോലീസുകാർ ലാത്തി വീശുകയും കേസെടുക്കുകയും ചെയ്യുന്നത് നമ്മുടെ നന്മയ്ക്കു വേണ്ടിയാണെന്ന് പലരും അറിയാതെ പോകുന്നു.ചില ഏമാന്മാരുണ്ട് ഹീറോയിസം കാണിക്കുവാൻ വേണ്ടി സഡഗുഡ കാണിക്കുന്നവർ.അതിന് എല്ലാവരേയും ഒരു കണ്ണിൽ കാണുന്നതാണ് തെറ്റ്.അതു എല്ലാവരിലുമുള്ള ഒരുതരം ഈഗോയാണ്.
മൃതശരീരങ്ങൾക്കു പോലും ബഹുമാനത്തോടെ കാവലിരിക്കേണ്ടി വരുന്നവരാണവർ.

എന്നിട്ടും അവരെ നമ്മൾ മുദ്രാവാക്യങ്ങളിലൂടേയും മറ്റും തെറിവിളിച്ച് അവഹേളിക്കുന്നു.നമുക്കു വേണ്ടി നമ്മുടെ നാടിന് വേണ്ടി രാത്രിയും പകലുമെന്നില്ലാതെ സേവകരായി നിൽക്കുംബോൾ നമ്മള് തന്നെ അവരുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുംബോൾ അതൊരു ദ്രോഹമെന്നു നാം മനസ്സിലാക്കാതെ പോകുന്നു.നമ്മൾ അവരോട് സൗഹൃദമായി ഇടപഴകിയാൽ അവരും നല്ലവരാണ്.അവരും നമ്മളെപ്പോലെയൊരു പച്ചയായ മനുഷ്യരാണ്.അതുപോലെ തന്നെയാണ് ഏതു മേഖലകളിലും ജോലി ചെയ്യുന്നവരും.

കഴിഞ്ഞ കാലവർഷത്തിൽ അണങ്കൂറിലും എരിയാലിലും ഇലക്ട്രിക് പോസ്റ്റിൽ കയറി ജോലി ചെയ്യവേ രണ്ടു പേർ മരണപ്പെട്ടത് മറക്കുവാൻ പറ്റാത്ത സംഭവമാണ്.സ്വന്തം ജീവനെ പോലും വകവെക്കാതെ നമ്മുടെ വീടുകളിലേക്ക് വെളിച്ചം തരുന്നവരോട് നാം ദേഷ്യം കാണിക്കുന്നത് ഒരുതരം ഭ്രാന്തൻ സ്വഭാവമാണ്.ആരോടായാലും സൗമ്യമായി പെരുമാറാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.പോലീസുകാരോടായാലും ലൈൻമാന്മാരോടായാലും ഏതു മേഖലയിലുള്ളവരോടായാൽ പോലും.
أحدث أقدم
Kasaragod Today
Kasaragod Today