കുമ്പള: പട്ടാപ്പകല്‍ ബസ് സ്റ്റാന്റില്‍ വച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ ശ്രമിച്ച വിരുതനെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് കൈയ്യോടെ പിടികൂടി പൊലീസിനു കൈമാറി.
ഷിറിയ, കണ്ടത്തില്‍ ഹൗസിലെ മുഹമ്മദലി (40)യാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതായും ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നും കുമ്പള പൊലീസ് ഇന്‍സ്‌പെക്‌ടര്‍ രാജീവന്‍ വലിയവളപ്പില്‍ പറഞ്ഞു.
ഇന്നു രാവിലെയാണ് സംഭവം. ബസ്‌സ്റ്റാന്റില്‍ ബസിനു കാത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ശല്യം ചെയ്യുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ സ്ഥലത്തു നിന്നു ഓടി. ബഹളം കേട്ട് ഓടിയെത്തിയ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ഇയാളെ ഓടിച്ച് പിടിച്ചു പൊലീസിനു കൈമാറുകയായിരുന്നു.
മുഹമ്മദലിക്കെതിരെ സമാനമായ പരാതികള്‍ നേരത്തെ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നു പൊലീസ് പറഞ്ഞു.