ബാബരി വിധി അംഗീകരിക്കില്ല നിയമ നടപടിയുമായി പോകും പോപ്പുലർ ഫ്രണ്ട്‌, വിധിയിൽ തൃപ്തരല്ല നിരാശാ ജനകം, മുസ്ലിം ലീഗ്

കോഴിക്കോട്: ബാബരി മസ്ജിദ് ഭൂമി കേസിലുള്ള സുപ്രീംകോടതി വിധി അന്യായമായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മതാനുഷ്ഠാനത്തിന് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കപ്പെട്ട സ്വാതന്ത്ര്യത്തിനെതിരായ വിധിക്കെതിരെ നിയമപരമായ നീക്കങ്ങള്‍ക്ക് സാധ്യത ആരായും. റിവ്യൂഹരജി കൊടുക്കാനാവുമോയെന്ന് നോക്കും. ജനാധിപത്യ തത്ത്വങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഭരണഘടനാമൂല്യങ്ങള്‍ക്കും വിരുദ്ധമാണ് വിധി. മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടല്ലെന്നും പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചതും മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമാണെന്നും അംഗീകരിച്ച കോടതി സ്വന്തം കണ്ടെത്തലുകള്‍ക്കുതന്നെ വിരുദ്ധമായാണ് വിധി പുറപ്പെടുവിച്ചത്. യഥാര്‍ഥ ഉടമകളുടെ അവകാശങ്ങള്‍ പൂര്‍ണമായി നിരാകരിച്ച്‌ കൈയേറ്റക്കാര്‍ക്കും നിയമലംഘകര്‍ക്കും ക്ഷേത്രം നിര്‍മിക്കാന്‍ നിയമാംഗീകാരം നല്‍കിയെന്നും അവര്‍ കുറ്റപ്പെടുത്തി. ദേശീയ വൈസ് ചെയര്‍മാന്‍ ഒ.എം.എ. സലാം, ജനറല്‍ സെക്രട്ടറി എം. മുഹമ്മദലി ജിന്ന, സെക്രട്ടറി അബ്ദുല്‍ വാഹിദ് സേട്ട്, ദേശീയ സമിതി അംഗം ഇ.എം. അബ്ദുറഹ്മാന്‍, സംസ്ഥാന പ്രസിഡന്‍റ് നാസറുദ്ദീന്‍ എളമരം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വിധി നിരാശാ ജനകമെന്നും തൃപ്തിയില്ലെന്നും  മുസ്ലിം ലീഗും വ്യെക്തമാക്കി
വിധിയെ ബഹുമാനിക്കുന്നു. എങ്കിലും വിധിയില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അയോധ്യ വിഷയത്തിലെ തുടര്‍നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നത അധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വ്യെക്തമാക്കിa
أحدث أقدم
Kasaragod Today
Kasaragod Today