പോലീസും അഭിഭാഷകരും തമ്മിൽ രൂക്ഷമായ സങ്കർഷം, പോലീസ് വാഹനം കത്തിച്ചു, ഒരാൾക്ക് വെടിയേറ്റു



ന്യുഡല്‍ഹി: രാജ്യതലസ്ഥാനത്ത് അഭിഭാഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. പാര്‍ക്കിംഗിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് രൂഷമായ സംഘര്‍ഷത്തിലേക്ക് നയിച്ചത്. പോലീസ് വെടിവയ്പ്പില്‍ ഒരു അഭിഭാഷകന് പരുക്കേറ്റു. ഇയാളുടെ നില ഗുരുതരമാണെന്ന് ബാര്‍ അസോസിയേഷന്‍ പറഞ്ഞു. പോലീസ് നാല് റൗണ്ട് വെടിവച്ചു. നിരവധി പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. അഭിഭാഷകന്റെ വാഹനം പോലീസ് വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കം ഉണ്ടായത്.

സംഘര്‍ഷ സ്ഥലത്തേക്ക് കൂടുതല്‍ അഭിഭാഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അഭിഭാഷകനെതിരെ വെടിയുതിര്‍ത്ത പോലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ റോഡ് തടഞ്ഞിരിക്കുകയാണ്. നിരവധി പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.
أحدث أقدم
Kasaragod Today
Kasaragod Today