പയ്യാവൂരില്‍ എട്ടോളം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മാസങ്ങളോളം പീഡിപ്പിച്ചു, കായിക അധ്യാപകനെ സസ്പെൻഡ് ചെയ്തു


കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മാസങ്ങളായി കായിക അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. എട്ടോളം വിദ്യാര്‍ത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്. സ്വകാര്യ സ്‌കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പീഡനവിവരം വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയത്. ആരോപണ വിധേയനായ സ്‌പോര്‍ട്‌സ് അധ്യാപകനെ സസ്‌പെന്റു ചെയ്തു.

ഒരു വിദ്യാര്‍ത്ഥിനി ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥിനികളെ കൗണ്‌സിലിംഗിന് വിധേയമാക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ കണ്ണൂര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി.
أحدث أقدم
Kasaragod Today
Kasaragod Today