ക്ലാസിൽ വച്ച് കടന്നൽക്കുത്തേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ച് പിങ്ക് പൊലീസ്


മലപ്പുറം ∙ ക്ലാസിൽനിന്ന് കാലിൽ കുത്തിയതെന്താണെന്ന് അറിയാതെ, കൂട്ടുകാർക്കൊപ്പം ഡോക്ടറെ കാണാൻ പോയ കാഴ്ച വെല്ലുവിളിയുള്ള പ്ലസ്ടു വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ച് പിങ്ക് പൊലീസ്. ആദ്യം സമീപത്തെ ഡിസ്പെൻസറിയിലും അവിടെ ഡോക്ടറില്ലാത്തതിനാൽ താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

പരിശോധനയ്ക്കൊടുവിൽ, കുത്തിയത് കടന്നലാണെന്ന് തിരിച്ചറിഞ്ഞതോടെ, പ്രഥമശുശ്രൂഷ നൽകി  രക്ഷിതാക്കൾക്കൊപ്പം വിട്ടു. ഇന്നലെ രാവിലെയാണ് സംഭവം. കാലിൽ എന്തോ കുത്തിയതായും അടുത്തുള്ള ഡോക്ടറെ കാണാൻ അനുവദിക്കണമെന്നും കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം തന്നെ അടുത്ത ഡിസ്പെൻസറിയിലേക്കു പറഞ്ഞയച്ചു. ഇതുവഴിയെത്തിയ പിങ്ക് പൊലീസ് സംഘമാണ് നടക്കാനുള്ള പ്രയാസം കണ്ട്, വിദ്യാർഥിനിയെ ആദ്യം ആശുപത്രിയിലെത്തിച്ചതും പരിശോധനകൾക്ക് കൂടെനിന്നതും.
أحدث أقدم
Kasaragod Today
Kasaragod Today