ഡൽഹിയിൽ വൻ തീ പിടുത്തം, 35 മരണം, നിരവധി പേർക്ക് പരിക്ക്

നഗരത്തിലെ അനന്ത്​ഗഞ്ച്​ ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 35മരണം. നിരവധി പേര്‍ക്ക്​ പരിക്കേറ്റു. മരണം 43 കടന്നതായി അനൗദ്യോഗിക റിപ്പോർട്ട്,  റാണി ഝാന്‍സി റോഡിലുള്ള ഫാക്​ടറിയിലാണ്​ തീപിടിത്തമുണ്ടായത്​.

ഞായറാഴ്​ച പുലര്‍ച്ചെ 5.22 ഓടെയായിരുന്നു സംഭവം​. സ്​കൂള്‍ ബാഗുകളും ബോട്ടിലുകളും നിര്‍മ്മിക്കുന്നതാണ്​ ഫാക്​ടറി. 600 സ്​ക്വയര്‍.ഫീറ്റ്​ വിസ്​തീര്‍ണമുള്ളതാണ്​ തീപിടിത്തമുണ്ടായ കെട്ടിടം. തീയണക്കാനായി 15ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്ന്​ ഡെപ്യൂട്ടി ഫയര്‍ ചീഫ്​ ഓഫീസര്‍ സുനില്‍ ചൗധരി പറഞ്ഞു.

എല്‍.എന്‍.ജി.പി ആശുപത്രി അധികൃതര്‍ പത്ത്​ പേര്‍ മരിച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്​. 15 പേരോളം ചികില്‍സയിലുണ്ടെന്ന്​ ആര്‍.എം.എല്‍, ഹിന്ദു റാവു ആശുപത്രികളും വ്യക്​തമാക്കി.
أحدث أقدم
Kasaragod Today
Kasaragod Today