അസം സ്വദേശികളാണ് എന്നതിെന്റ പൗരത്വരേഖകളും എന്‍.ആര്.സിയില്‍ പേരുമുള്ള ഇവര്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് രണ്ട് ക്യാമ്ബുകളില്‍ കഴിയുകയായിരുന്നു. അസമില്‍ വോട്ടവകാശമുള്ള ഇവര്‍ യഥാര്‍ഥത്തില്‍ മറ്റൊരു മണ്ഡലത്തിലുള്ളവരാണെന്ന കാരണം പറഞ്ഞാണ് എം.എല്‍.എയും ജില്ല ഭരണകൂടവും കുടുംബങ്ങളെ വഴിയാധാരമാക്കിയത്.
രണ്ട് ക്യാമ്ബുകളിലുമുള്ള മുസ്ലിംകളുടെ മാത്രം വാസസ്ഥലങ്ങള്‍ പൊളിച്ചുകളഞ്ഞ് പുറത്താക്കുകയും മറ്റുള്ളവരെ അവിടെ തുടരാന്‍ അനുവദിക്കുകയും ചെയ്തു. കൊടുംതണുപ്പില്‍ തലചായ്ക്കാന്‍ കൂരയില്ലാതെ വഴിയാധാരമായ കുടുംബങ്ങളെ അധികൃതരോ മാധ്യമങ്ങളോ തിരിഞ്ഞുനോക്കിയില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി മുഹമ്മദ് അഹ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു.
തണുപ്പില്‍ താമസിക്കാന്‍ വീടുകളോ മതിയായ വസ്ത്രമോ കമ്ബിളിയോ ഇല്ല. പൗരത്വ പ്രക്ഷോഭത്തെ നേരിടാന്‍, കഴിഞ്ഞ 10 ദിവസമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ പുറംലോകം വിവരമറിഞ്ഞിട്ടില്ല. നാലര കി.മീറ്റര്‍ അകലെ താല്‍ക്കാലിക ക്യാമ്ബുണ്ടാക്കി 426 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുകയാണ് അടിയന്തരമായി ചെയ്യാനുള്ളതെന്ന് മുഹമ്മദ് അഹ്മദ് പറഞ്ഞു. നിയമസഹായവും പുനരധിവാസവും പിന്നീട് ചെയ്യാനുള്ളതാണെന്നും മുഹമ്മദ് അഹ്മദ് തുടര്‍ന്നു.