കാസർകോട്ടെ ഹോട്ടലില്‍ ബാത്ത് റൂമിനകത്ത് മൊബൈല്‍ ക്യാമറ വെച്ചതായി കണ്ടെത്തി; സി.സി.ടി.വിയില്‍ കുടുങ്ങിയ യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി


കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഒരു ഹോട്ടലിനകത്ത് ഒളിക്യാമറ വെച്ചതായി കണ്ടെത്തി. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതോടെ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം നടത്തുകയും ഹോട്ടലിലെ സി.സി.ടി.വിയില്‍ കുടുങ്ങിയ യുവാവിനെ കയ്യോടെ പിടികൂടുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളും കുട്ടികളും ബാത്ത്‌റൂമില്‍ കടന്നപ്പോഴാണ് മൊബൈല്‍ ക്യാമറ അവിടെ വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം സ്ത്രീകള്‍ ഹോട്ടലധികൃതരെ അറിയിച്ചു. ഇതിനിടെ ഒരു യുവാവ് ഹോട്ടലിലെത്തുകയും ബാത്ത്‌റൂമിലെ മൊബൈലെടുത്ത് വേഗം സ്ഥലം വിടുകയും ചെയ്തു. മറന്നുവെച്ച തന്റെ ഫോണും വാഹനത്തിന്റെ താക്കോലും എടുക്കാന്‍ വന്നതാണെന്നുപറഞ്ഞാണ് യുവാവ് ധൃതിപ്പെട്ട് ഹോട്ടല്‍ വിട്ടത്. ഇതോടെ സ്ത്രീകള്‍ ഇക്കാര്യം പൊലീസിലറിയിച്ചു. പൊലീസെത്തി സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ കാസര്‍കോട്ട് പഴവ്യാപാരം നടത്തുന്ന ആളുടെ മകനാണ് മൊബൈല്‍ വെച്ചതെന്ന് വ്യക്തമായി. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരികയാണ്. മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today