ന്യൂഡല്‍ഹി: എന്‍.ആര്.സി നടപ്പാക്കുന്നതിെന്റ ആദ്യപടിയാണ് ജനസംഖ്യ രജിസ്റ്ററെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.നിലവില്‍, എന്‍.പി.ആറുമായി മുന്നോട്ടുപോകില്ലെന്ന് കേരള, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍.പി.ആറിെന്റ ഭാഗമായി ആളുകള്‍ മാതാപിതാക്കളുടെ ജനന തീയതിയും ജന്മസ്ഥലവും വ്യക്തമാക്കണം. മറ്റ് 21 വിവരങ്ങള്‍കൂടി നല്‍കേണ്ടതുണ്ട്. 2010ലെ എന്‍.പി.ആര് പ്രക്രിയയില്‍ ഇല്ലാതിരുന്ന പല വിവരങ്ങളും പുതിയ പ്രക്രിയയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്.
2003ല്‍ വാജ്പേയ് സര്‍ക്കാറിെന്റ കാലത്ത് പൗരത്വനിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെയും തുടര്‍ന്ന് പുറപ്പെടുവിച്ച ചട്ടങ്ങളിലൂടെയും എന്‍.ആര്.സി തയാറാക്കുന്നത് ദേശീയ ജനസംഖ്യ രജിസ്റ്ററിനെ ആധാരമാക്കിയാകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. 2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
എന്‍.പി.ആര് പ്രക്രിയയിലൂടെ വിവരശേഖരണം നടത്തി രാജ്യത്തെ എല്ലാ വ്യക്തികളുടെയും പൗരത്വ പദവി പരിശോധിച്ച് ഇന്ത്യന്‍ പൗരന്മാരുടെ ഒരു ദേശീയ രജിസ്റ്ററിന് രൂപംനല്കാന് കേന്ദ്രം തീരുമാനിച്ചതായാണ് മന്ത്രി അന്ന് മറുപടി നല്‍കിയത്. പ്രധാനമന്ത്രി മോദി എന്തെല്ലാം നുണകള്‍ പറഞ്ഞാലും എന്‍.ആര്.സിക്ക് അടിത്തറയൊരുക്കാനാണ് എന്‍.പി.ആര് എന്നത് വ്യക്തമാണെന്നും പി.ബി വ്യക്തമാക്കി.