ബാബരി വിധി നീതി നിഷേധം, പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധം എന്ന മുദ്രാവാക്യം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 2019 ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് ജസ്റ്റിസ് കോഫറന്‍സ് സംഘടിപ്പിക്കും. ആള്‍ ഇന്ത്യ മുസ്ലിം പേഴസണല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വലി റഹ് മാനി കോഫറന്‍സ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 13ന് വൈകീട്ട് 4.30ന് ആരംഭിക്കു ജസ്റ്റിസ് കോഫറന്‍സില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ആധ്യക്ഷ്യം വഹിക്കും. പ്രമുഖ ദലിത് മുസ്‍ലിം ആക്ടിവിസ്റ്റ് ഡോ. ലെനിന്‍ രഘുവംശി (വാരണാസി, യു.പി), എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി, പോപുലര്‍ ഫ്രണ്ട് ദേശീയ ട്രഷറര്‍ പ്രഫ.
പി കോയ, കെ ഇ അബ്ദുല്ല, കെ.എഫ് മുഹമ്മദ് അസ്‍ലം മൗലവി, എ വാസു, എന്‍ പി ചെക്കൂട്ടി, റെനി ഐലിന്‍, ഗോപാല്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.