അമ്മിക്കല്ലു കൊണ്ടുള്ള ഇടിയിൽ തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റ ജോസഫിനൊപ്പം ജോഷ്വയും ആശുപത്രിയിലേക്കു പോയിരുന്നു. എറണാകുളത്ത് സ്വകാര്യ മൊബൈൽ കമ്പനിയിൽ ജോലിക്കാരനായ ജോസഫും ബിരുദ കോഴ്സ് പൂർത്തിയാക്കിയ ജോഷ്വയും തമ്മിൽ കലഹം നിത്യ സംഭവമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെ വെള്ളത്തൂവൽ സിഐ കെ.എം. തോമസ്, എസ്ഐ എം.വി. സ്കറിയ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അടിമാലി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ജോസഫിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ ഇരുന്നൂറേക്കർ പള്ളിയിൽ സംസ്കരിക്കും.