ഡല്‍ഹിയില്‍ പുലർച്ചെ വരെ പ്രതിഷേധം; മണിപ്പൂർ ഗവർണറുടെ വാഹനം തടഞ്ഞു


ന്യൂഡൽഹി∙ പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം കത്തുന്നു. ഇന്നലെ പ്രതിഷേധത്തിനിടെ ഡൽഹി ജാമിയ നഗറിൽ വൻ സംഘർഷം അരങ്ങേറി. പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകർ 5 ബസുകൾ കത്തിച്ചു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. 
അതിനിടെ,ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ സംഘർഷത്തിനിടെ പൊലീസ് അറസ്റ്റു ചെയ്ത നൂറോളം വിദ്യാർഥികളെ വിട്ടയച്ചു. വൈകിട്ട് 5 മണിക്കാണ് ജാമിയ നഗറിനെ യുദ്ധക്കളമാക്കി കൊണ്ടു പ്രതിഷേധം അരങ്ങേറിയത്. ജാമിയയിലെ പൊലീസ് നടപടിക്കെതിരെ ഡൽഹിയിലെ പൊലീസ് ആസ്ഥാനത്തു തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിവരെ പ്രതിഷേധം അരങ്ങേറി. പൊലീസ് അതിക്രമിച്ച് സർവകലാശാലയ്ക്കുള്ളിൽ കടന്നു വിദ്യാർഥികൾക്കു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും പിടിച്ചു കൊണ്ടുപൊയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സാഹചര്യം നിയന്ത്രണവിധേയമാക്കുകയാണ് ചെയ്തതെന്നാണ് പൊലീസ് പക്ഷം.
സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്കും പൊലീസുകാർക്കം പരുക്കേറ്റു. പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ച മെട്രോ സ്റ്റേഷനുകൾ രാവിലെ തുറന്നു. ഒക്‌ല, ജാമിയ, ന്യൂ ഫ്രൻഡ്സ് കോളനി, മദൻപൂർ ഖാദർ എന്നിവിടങ്ങളിലെ സ്കൂളുകൾക്കും ഡൽഹി സർക്കാർ അവധി പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തും കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. തിരുവനന്തപുരത്ത് അർധരാത്രി രാജ്ഭവനിലേക്കു മാർച്ച് നടന്നു. ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്‌യു മാർച്ചുകളിൽ സംഘർഷം. തലശേരിയിലും കണ്ണൂരിലും ട്രെയിനുകൾ തടഞ്ഞു. കരിപ്പൂരിലും എറണാകുളം സൗത്തിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം.
أحدث أقدم
Kasaragod Today
Kasaragod Today