ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം, ഗുരുതര പരിക്കുമായി മംഗലാപുരത്ത് പ്രവേശിപ്പിച്ചു


ഉപ്പള: ഉപ്പളയിൽ യുവാവിന്  വെട്ടേറ്റു. ഉപ്പളയിലെ ഹസൈനാറിന്റെ മകനും  ലീഗ് പ്രവർത്തകനുമായ  മുസ്തഫ (45) ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഹെൽമെറ്റ് ധരിച്ച് കാറിലെത്തിയ രണ്ടംഗ അജ്ഞാത സംഘമാണ് വെട്ടിവീഴ്ത്തിയത്. മുസ്തഫയുടെ നിലവിളി കേട്ട് ആളുകള്‍ ഓടി കൂടുമ്പോഴെക്കും സംഘം കാറില്‍ കടന്നു കളഞ്ഞു.  ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today