സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്ത് വയോധികയുടെ സ്വര്‍ണ്ണമാല കൈക്കലാക്കി മുങ്ങിയ കാസര്‍കോട് ഉപ്പള സ്വദേശി തൃശൂരില്‍ പിടിയില്‍


തൃശൂര്‍: സര്‍ക്കാരില്‍ നിന്ന് ധനസഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ ഒന്നരപ്പവന്‍ സ്വര്‍ണ്ണമാല കൈക്കലാക്കി മുങ്ങിയ കാസര്‍കോട് ഉപ്പള സ്വദേശി തൃശൂരില്‍ പൊലീസ് പിടിയിലായി. ഉപ്പള കൈക്കമ്പയിലെ മുഹമ്മദ് മുസ്തഫയെ(40)യാണ് തൃശൂര്‍ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. ഈയിടെയാണ് വയോധികയുടെ സ്വര്‍ണ്ണമാലയുമായി മുഹമ്മദ് മുസ്തഫ മുങ്ങിയത്. മാസങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പിലെ ഒരു സ്ത്രീയില്‍ നിന്നും മുസ്തഫ ഈ രീതിയില്‍ മാല തട്ടിയെടുത്തിരുന്നു. ഈ കേസില്‍ റിമാണ്ടില്‍ കഴിഞ്ഞ മുസ്തഫ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു. നീലക്കുപ്പായവും കറുത്ത കണ്ണടയും ധരിച്ച് തട്ടിപ്പ് നടത്താനിറങ്ങുന്നതാണ് മുസ്തഫയുടെ രീതി.
أحدث أقدم
Kasaragod Today
Kasaragod Today