ബംഗളൂരു: കേരളത്തില്‍ വെച്ച് തനിക്കെതിരെ നടന്നത് ആസൂത്രിതമായ പ്രതിഷേധമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സമരം കേരളത്തിന് മോശകരമാണ്. ചിലരുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ എല്ലാവരെയും കുറ്റം പറയാനില്ല. പ്രതിഷേധം നാടിന്റെ മാന്യത കളയുന്നതാവരുതെന്ന് യെഡിയൂരപ്പ ട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങള്‍ കേരളത്തിന്റെ യശസ്സ് ഇല്ലാതാക്കുന്നതാണെന്നും അങ്ങനെ ചെയ്യരുതെന്നും യെദ്യൂരപ്പ പ്രതികരിച്ചു.
തുടര്‍ച്ചയായുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് യെദ്യൂരപ്പ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി. കണ്ണൂരില്‍ തങ്ങാനുള്ള തീരുമാനം മാറ്റിയ അദ്ദേഹം ഇന്നു തന്നെ മംഗലാപുരത്തേക്ക് തിരിക്കും. ഇന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങി നാളെ രാവിലെ മംഗലാപുരത്തേക്ക് തിരിക്കാനിരുന്ന യെദ്യൂരപ്പ വൈകിട്ടോടെയാണ് പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റിയത്.
കേരളത്തിലെത്തിയ യെദിയൂരപ്പക്കു നേരെ ഇന്നലെയും ഇന്നും കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിലാണ് ബി.എസ്. യെഡിയൂരപ്പയ്ക്കു നേരെ കെ.എസ്.യുവിന്‍റെ പ്രതിഷേധമുണ്ടായത്. വാഹനത്തിന് മുന്നിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ ചാടിവീണു. സുരക്ഷ വീഴ്ചയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു. യെഡിയൂരപ്പയ്ക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്. പഴയങ്ങാടിയില്‍ യെഡിയൂരപ്പയെ തടഞ്ഞകേസില്‍ 23 പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. എസ്‌എഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുളളത്.