കാഞ്ഞങ്ങാട്: കാസര്‍കോട് -കാഞ്ഞങ്ങാട് ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് രാത്രികാല യാത്രക്കാരെ ഭീതിയിലാക്കി. റോഡിലെ വെളിച്ചക്കുറവ് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ദേശീയപാതയില്‍ മാവുങ്കാലിനടുത്ത പുല്ലൂര്‍-വിഷ്ണുമംഗലം വളവില്‍ വെളിച്ചമില്ലാത്തതിനാല്‍ അപകടങ്ങള്‍ തുടര്സംഭവങ്ങളായിരുന്നു. രാത്രിയിലാണ് ഇവിടെ മിക്ക അപകടങ്ങളും നടന്നത്. റോഡരികില്‍ തന്നെ വീടുകളുള്ളതിനാല്‍ അപകടത്തില്‍പെടുന്ന വാഹനങ്ങള്‍ വീടുകളിലേക്ക് ഇടിച്ചുകയറിയാല്‍ വന്‍ ദുരന്തം സംഭവിക്കും.
ചട്ടഞ്ചാല്‍ കഴിഞ്ഞാല്‍ ചെര്‍ക്കളയിലേക്കുള്ള വളവുകളിലും തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നില്ല.
നാഷനല്‍ പെര്‍മിറ്റ് ലോറികളും ദീര്‍ഘദൂര വാഹന യാത്രികരുമാണ് രാത്രിയില്‍ പലപ്പോഴും അപകടത്തില്‍പെടുന്നത്. ഇതുകൂടാതെ ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ദീര്‍ഘദൂര ബസുകളില്‍ അസമയത്ത് എത്തുന്ന യാത്രക്കാരും തെരുവുവിളക്ക് പ്രകാശിക്കാത്തതിനാല്‍ ഇരുട്ടില്പെടുന്ന സ്ഥിതിയാണ്. ദേശീയപാത അറ്റകുറ്റപ്പണി നടത്തുന്ന സമയത്ത് തെരുവുവിളക്കുകള്കൂടി പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാഞ്ഞങ്ങാട് നഗരത്തില്‍ കെ.എസ്.ടി.പി റോഡ് നിര്‍മാണ സമയത്ത് സ്ഥാപിച്ച തെരുവുവിളക്കുകളും ദിവസം കഴിയുന്തോറും കണ്ണുചിമ്മുകയാണ്. ഇതുസംബന്ധിച്ച് കെ.എസ്.ടി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് നഗരസഭ അധികൃതര്‍ അറിയിച്ചത്.