കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരണപ്പെട്ടവരുടെ 303 കടന്നു. ഇന്നലെ മാത്രം 45 പേര്‍ മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 304 ആയി. ഇതുവരെ 14000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക റിപോര്‍ട്ട്. ഇതുവരെയായി 22 രാജ്യങ്ങളിലായി 12100ലേറെ പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചത്. വുഹാന്‍ ഉള്‍പ്പെടെ 31 പ്രവിശ്യകളില്‍ വൈറസ് ബാധ പടര്‍ന്നിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു. അമേരിക്കയിലെ ബോസ്റ്റണില്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യുഎസില്‍ കൊറോണ ബാധിതരുടെ എണ്ണം എട്ടായി.
അതിനിടെ, കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കാനാവാത്ത വിധം പടരുന്നതോടെ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി.
അടുത്ത കാലത്ത് ചൈന സന്ദര്‍ശിച്ചവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് അമേരിക്കയും ആസ്‌ത്രേലിയയും അറിയിച്ചു. ഇരുരാജ്യങ്ങളുടെയും നടപടിക്കെതിരേ ചൈനീസ് ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിന് വിരുദ്ധമാണെന്ന് നടപടിയെന്ന് ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കി. റഷ്യ, ജപ്പാന്‍, പാകിസ്താന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ വിയറ്റ്‌നാമും ചൈനയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.