ഇന്ന് കാസർകോട് കോവിഡ് സ്ഥിരീകരിച്ചത് 37 വയസ്സുള്ള ചെങ്കള സ്വദേശിക്കും , 38 വയസ്സുള്ള അണങ്കൂര്‍ കൊല്ലംപാടി സ്വദേശി 26 വയസ്സുള്ള ഉളിയത്തടുക്ക സ്വദേശിക്കുമാണ്

മാര്‍ച്ച് 26 ന് കാസറഗോഡ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ചെങ്കള സ്വദേശി മാര്‍ച്ച് 21 കോവിഡ് 19 സ്ഥിരീകരിച്ച ദുബായില്‍ നിന്നുള്ള വ്യക്തിയെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്  വാഹനത്തില്‍ കൂട്ടികൊണ്ട് വന്ന ആളാണ്. കൊല്ലംപാടി, ഉള്ളത്തടുക്ക സ്വദേശികള്‍ മാര്‍ച്ച് 21 ന് ദുബായില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലിറങ്ങി അവിടെ നിന്ന് സ്വകാര്യ വാഹനത്തില്‍ കാസര്‍കോടെത്തിയവരാണെന്ന് ഡി.എം.ഒ ഡോ.എ.വി.രാംദാസ് അറിയിച്ചു
.നിലവില്‍ 4798 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍  100 പേര്‍ ആശുപത്രികളിലും, 4698 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.  മാര്‍ച്ച് 26 ന് അഞ്ച് പേരുടെ സാമ്പിളുകളാണ്  പുതൂതായി പരിശോധനയ്ക്ക് അയച്ചത്.
أحدث أقدم
Kasaragod Today
Kasaragod Today