12 കാരിയെ പീഡിപ്പിച്ചെന്ന പരാതി ; പിതാവിനെതിരെ പോക്സോ കേസ്

ബദിയടുക്ക: പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. പെൺകുട്ടി മറ്റൊരു പ്രദേശത്തെ യതീംഖാനയിൽ താമസിച്ചാണ് പഠനം നടത്തുന്നത്. കുട്ടിയെ യതീംഖാനയിൽ നിന്ന് കൂട്ടിക്കൊണ്ടു വരാൻ പിതാവും മാതാവും പോകാറുണ്ട്. പിതാവ് കൂട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടി നാലാം ക്ലാസിലും ആറാംക്ലാസിലും പഠിക്കുന്ന കാലത്താണ് പിതാവിന്റെ പീഡനത്തിനിരയായത്. പ്രതിക്ക് നാല് ഭാര്യമാരാണുള്ളത്.
أحدث أقدم
Kasaragod Today
Kasaragod Today