അകൗണ്ട് നമ്പർ ആവശ്യപ്പെട്ടു ഫോൺ വന്നു, വ്യാപാരി യുടെ ബാങ്കിലുള്ള 45000രൂപ നഷ്ടമായി,

മഞ്ചേശ്വരം: വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തതായി പരാതി. ഹൊസങ്കടിയിലെ വ്യാപാരിയും മംഗളൂരു സ്വദേശിയുമായ പുഷ്പരാജിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.
നേരത്തെ ഓണ്‍ലൈന്‍ വ്യാപാരത്തിനിടെ 10,000 രൂപ നഷ്ടപ്പെട്ടിരുന്നു. അതിനിടെ ഡല്‍ഹി ഭാഗത്ത് നിന്നുള്ള ഒരു നമ്പറില്‍ നിന്ന് പുഷ്പരാജിന് വിളി വന്നിരുന്നു. ഒരു സ്ത്രീയാണത്രെ സംസാരിച്ചത്.
അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 10,000 രൂപ തിരികെ ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് പുഷ്പരാജ് അക്കൗണ്ട് നമ്പര്‍ നല്‍കിയിരുന്നു. പിന്നീടാണ് അക്കൗണ്ടില്‍ നിന്ന് 40,000 രൂപ പിന്‍വലിച്ചതായി സന്ദേശം ലഭിച്ചത്. ഒരാഴ്ചമുമ്പാണ് സംഭവം. ഇത് സംബന്ധിച്ച് പുഷ്പരാജ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിളി വന്ന ഫോണ്‍ നമ്പര്‍ കുറിച്ച് നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് മതിയായ രീതിയില്‍ അന്വേഷണം നടക്കുന്നില്ലെന്ന് പുഷ്പരാജ് പരാതിപ്പെട്ടു.
أحدث أقدم
Kasaragod Today
Kasaragod Today